കപില്‍ ദേവ് രാജി വെച്ചതിന് പിന്നാലെ അന്‍ഷുമാന്‍ ഗെയ്ക്‌വാദും ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയില്‍ നിന്ന് രാജി വെച്ചു

cricket

ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയില്‍ നിന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് രാജി വെച്ചതിന് പിന്നാലെ മറ്റൊരു അംഗമായ അന്‍ഷുമാന്‍ ഗെയ്ക്‌വാദും കമ്മിറ്റിയില്‍ നിന്ന് രാജി വെച്ചു. ഇന്ത്യന്‍ പരിശീലകരെ നിയമിക്കാനുള്ള കമ്മിറ്റിയിലെ അംഗങ്ങളായിരുന്നു കപില്‍ ദേവും അന്‍ഷുമാന്‍ ഗെയ്ക്‌വാദും. നേരത്തെ കമ്മിറ്റിയിലെ മറ്റൊരു മെന്പറായ മുന്‍ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമിയും കമ്മിറ്റിയില്‍ നിന്ന് രാജി വെച്ചിരുന്നു. കപില്‍ ദേവും ശാന്ത രംഗസ്വാമിയും രാജി വെച്ചതിനെ തുടര്‍ന്നാണ് താനും രാജി വെച്ചതെന്ന് ഗെയ്ക്‌വാദ് പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് താന്‍ രാജി സമര്‍പ്പിച്ചതെന്നും ഗെയ്ക്‌വാദ് കൂട്ടിച്ചേര്‍ത്തു.