സമരങ്ങൾ പലവിധം.. ദാ റാന്നിയിൽ കുഴിയെണ്ണൽ സമരവും !!!
റാന്നി മണ്ഡലത്തിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് “കുഴിയെണ്ണൽ സമരം” 2017 നവംബർ 4 ശനി രാവിലെ 10 മണിക്ക് ചുങ്കപ്പാറയിൽ . മുസ്ലീം യൂത്ത് ലീഗ് റാന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തകർന്ന് കിടങ്ങുകളായ മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ” *കൗണ്ട്.. ഗട്ടർ* ” എന്ന വ്യത്യസ്ഥ സമരകാഹളവുമായിട്ടാണ് സമരനായകർ നവംബർ 4 ശനിയാഴ്ച രാവിലെ 10ന് ചുങ്കപ്പാറയിലേക്ക്കടന്നു വരുന്നത്.മാരംകുളത്തു നിന്നും ആരംഭിക്കുന്ന പ്രതിഷേധ പ്രകടനത്തിൽ നൂറു കണക്കിന് ഹരിതഭടന്മാർ അണിചേരുന്നു. സാമൂഹിക വിഷയങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുവാൻ യൂത്ത് ലീഗിന്റെ ബഹുജന പ്രക്ഷോഭത്തിന് ചുങ്കപ്പാറ സാക്ഷിയാവുകയാണ്.
സമരങ്ങൾ പലവിധം.. ദാ റാന്നിയിൽ കുഴിയെണ്ണൽ സമരവും !!!
RELATED ARTICLES