കോള്‍ഡ് സ്‌റ്റോറേജില്‍ എട്ട് യുവതികളുടെ ശവങ്ങൾ

murder 8

അപ്പാര്‍ട്ട്‌മെന്റിലെ കോള്‍ഡ് സ്‌റ്റോറേജില്‍ എട്ട് യുവതികളുടേയും ഒരു പുരുഷന്റേയും മൃതദേഹങ്ങള്‍ വെട്ടിമുറിച്ച് സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ജപ്പാനിലെ ടോക്കിയോവില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വന്നത്. സംഭവത്തെ തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ യുവാവ് ടക്കാഹിരോ ശിരൈഷിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇദ്ദേഹം ഒരു പരമ്പര കൊലയാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച നഗരത്തില്‍ ഒരു 23 വയസ്സുകാരിയെ കാണാതായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ടക്കാഹിരോയുടെ വീട്ടില്‍ പരിശോധന നടത്തിയത്.പെണ്‍കുട്ടിയും ടക്കാഹിരോയും കുറച്ചു കാലമായി നല്ല പരിചയത്തിലായിരുന്നു. പരിശോധനയില്‍ ആദ്യം രണ്ട് പേരുടെ തലയുടെ അവശിഷ്ടങ്ങളാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് ഇവരുടെ ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്താനുള്ള പരിശോധനയിലാണ് രഹസ്യ മുറിയിലെ കോള്‍ഡ് സ്‌റ്റോറേജില്‍ ബാക്കി എഴ് പേരുടേയും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇവയില്‍ പലതും വര്‍ഷങ്ങളോളം പഴക്കമുള്ളതാണെന്ന് സംശയിക്കപ്പെടുന്നു. വീട്ടില്‍ നിന്നും മൃതദേഹം മുറിക്കാന്‍ ഉപയോഗിക്കുന്ന വലിയ ഒരു കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുളിമുറിയില്‍ വെച്ചാണ് യുവാവ് മൃതദേഹം അറുത്ത് മുറിക്കാറുള്ളത്. ബാക്കി വരുന്ന ഭാഗങ്ങള്‍ വീട്ടിലെ മാലിന്യങ്ങളോടൊപ്പം പുറത്ത് കളയാറാണ് പതിവെന്ന് യുവാവ് പറഞ്ഞു. ചുറ്റുപാടുമുള്ള വീടുകളിലേക്ക് ദുര്‍ഗന്ധം വമിക്കാറുണ്ടെങ്കിലും ഇത് മൃതദേഹങ്ങളില്‍ നിന്ന് വരുന്നതാണെന്ന സംശയം പോലും ഇല്ലാത്തത് കൊണ്ട് തന്നെ ആരും പ്രതികരിക്കാറുണ്ടായിരുന്നില്ല.