Saturday, April 20, 2024
HomeKeralaനായ്ക്കളുടെ പേരിൽ യു​വ​തിയുടെ യാത്ര റെയിൽവേ തടഞ്ഞു

നായ്ക്കളുടെ പേരിൽ യു​വ​തിയുടെ യാത്ര റെയിൽവേ തടഞ്ഞു

നാ​യ്​​ക്ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ പോ​കാ​നെ​ത്തി​യ യു​വ​തി​യു​ടെ യാ​ത്ര മു​ട​ങ്ങി. ഉ​പ്പ​ള​യി​ൽ ജോ​ലി​ചെ​യ്യു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷ​ലീ​ന ശി​വ​ൻ​പി​ള്ള​ക്കാ​ണ്​ നാ​യ്​​ക്ക​ളെ കൊ​ണ്ടു​പോ​കു​ന്ന ബോ​ക്​​സ്​ ല​ഭി​ക്കാ​ത്ത​തി​നാ​ൽ യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ടു​ള്ള മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്​​സ്​​പ്ര​സി​ന്​ പോ​കാ​ൻ ര​ണ്ട്​ ജ​ർ​മ​ൻ ഷെപ്പേർഡ്  നാ​യ്​​ക്ക​ളു​മാ​യാ​ണ്​ ഷ​ലീ​ന കാ​സ​ർ​കോ​ട്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ​ത്തി​യ​ത്. നാ​യ്​​കൾക്ക്​​ മു​ൻ​കൂ​റാ​യി യു​വ​തി ടി​ക്ക​റ്റ്​ ബു​ക്ക്​​ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, ഒ​രു ബോ​ക്​​സി​ൽ ര​ണ്ടു നാ​യ്​​ക്ക​ളെ കൊ​ണ്ടു​പോ​കാ​നാ​വി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ഇ​വ​ർ​ക്ക്​ യാ​ത്രാ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.
യു​വ​തി ക​ര​ഞ്ഞു​പ​റ​ഞ്ഞി​ട്ടും കാ​സ​ർ​കോ​ട്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ ത​ങ്ങ​ളു​ടെ നി​ല​പാ​ടി​ൽ​നി​ന്ന്​ പി​റ​കോ​ട്ടു​പോ​യി​ല്ല. ഇ​തി​നി​ട​യി​ൽ മാ​വേ​ലി എ​ക്​​സ്​​പ്ര​സ്​ കാ​സ​ർ​കോ​ട്​ റെ​യി​ൽ​വേ സ്​​​റ്റേ​ഷ​ൻ ക​ട​ന്നു​പോ​കു​ക​യും ചെ​യ്​​തു. രാ​ത്രി ഒ​റ്റ​ക്ക്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ക​ര​ഞ്ഞു​കൊ​ണ്ടി​രു​ന്ന ഷ​ലീ​ന​യെ മ​റ്റു യാ​ത്ര​ക്കാ​ർ ആ​ശ്വ​സി​പ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മാ​വേ​ലി എ​ക്​​സ്​​പ്ര​സി​നു​ശേ​ഷം മ​ല​ബാ​ർ എ​ക്​​സ്​​പ്ര​സ്​ കാ​സ​ർ​കോ​ട്​ വ​ഴി ക​ട​ന്നു​പോ​യെ​ങ്കി​ലും അ​തി​ലും യു​വ​തി​ക്ക്​ യാ​ത്രാ​നു​മ​തി ല​ഭി​ച്ചി​ല്ല. എ​ന്നാ​ൽ, ഒ​രു നാ​യു​ണ്ടെ​ന്ന്​ മാ​ത്ര​മേ യു​വ​തി അ​റി​യി​ച്ചി​രു​ന്നു​ള്ളൂ​വെ​ന്നും അ​തി​നാ​ൽ ഒ​രു ബോ​ക്​​സ്​ മാ​ത്ര​മാ​ണ്​ ക​രു​തി​​യ​തെ​ന്നു​മാ​ണ്​ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments