വടക്കു കിഴക്കൻ നൈജീരിയയിലെ ബിയുവിലുണ്ടായ ചാവേർ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ബിയുവിലെ വിപണനകേന്ദ്രത്തിൽ രണ്ടു വനിതാ ചാവേറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. വിപണനകേന്ദ്രത്തിൽ സ്വകാര്യ സംഘനടയുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തിരുന്ന വരിയിലാണ് ഒരു ചാവേർ പൊട്ടിത്തെറിച്ചത്. പുറകേ മറ്റൊരു ചാവേറും പൊട്ടിത്തെറിച്ചു.ബോക്കോ ഹറാം ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം. ബോക്കോഹരാം വൻതോതിൽ സ്ത്രീകളെയും കുട്ടികളെയും ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതായും റിപ്പോർട്ടുണ്ട്. വൻതോതിൽ സ്ത്രീകളെയും കുട്ടികളെയും ഭീകരർ തട്ടിക്കൊണ്ടു പോകുന്നുമുണ്ട്.
ബിയുവിൽ എട്ടു വർഷത്തോളമായി ബോക്കോഹറാം ഭീകരരുമായുള്ള ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർക്കാണ് ഭക്ഷണം വിതരണം ചെയ്തിരുന്നത്. എട്ടു വർഷങ്ങൾക്കിടെ 20,000 പേരാണ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 53 പേർക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിൽ മുബിയിലുണ്ടായ ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു.
നൈജീരിയയിൽ ചാവേർ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു
RELATED ARTICLES