Monday, November 4, 2024
HomeSportsഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ചുറി

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ചുറി

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ചുറി. 238 പന്തില്‍ 20 ബൗണ്ടറികൾ നേടിയാണ് കോഹ്‌ലി കരിയറിലെ ആറാമത്തെ ഇരട്ട സെഞ്ചുറി തികച്ചത്.
ഇതോടെ ആറ് ഇരട്ട സെഞ്ചുറികള്‍ സ്വന്തം പേരിലുള്ള സെവാഗിനും സച്ചിനുമൊപ്പം കോഹ്‌ലിയും സ്ഥാനംപിടിച്ചു. നായകനെന്ന നിലയില്‍ അഞ്ച് ഇരട്ട സെഞ്ചുറികള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ബ്രയാന്‍ ലാറയുടെ റെക്കാഡും കോഹ്‌ലി മറികടന്നു. ക്യാപ്ടന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം രണ്ട് വർഷത്തിനുള്ളിലാണ് കോഹ്‌ലി തന്‍റെ കരിയറിലെ എല്ലാ ഇരട്ട സെഞ്ചുറികളും നേടിയത്.
112 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 462 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ടീം ഇന്ത്യ. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ രോഹിത് ശർമ- കോഹ്‌ലി സഖ്യം 97 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കോഹ്‌ലി 209 റൺസെടുത്തും രോഹിത് 43 റൺസെടുത്തും ക്രീസിലുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments