Wednesday, April 24, 2024
HomeCrimeചോദ്യപേപ്പര്‍ ചോര്‍ത്തിയ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചോദ്യപേപ്പര്‍ ചോര്‍ത്തിയ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഗുജറാത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിനുള്ള ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. ഞായറാഴ്ച മൂന്നുമണിക്ക് പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് സോഷ്യല്‍മീഡിയയിലൂടെ ചോദ്യപേപ്പര്‍ പ്രചരിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് എഴുത്തുപരീക്ഷ റദ്ദാക്കി. 8.75 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. 2,440 കേന്ദ്രങ്ങളായിരുന്നു ഇതിനായി ഒരുക്കിയിരുന്നത്. ചോദ്യപേപ്പറുകള്‍ ചോര്‍ന്നുവെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയതെന്ന് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള ലോകരക്ഷക് റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍ വികാസ് സഹായ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരായ മുകേഷ് ചൌദരി, മന്‍ഹാര്‍ പട്ടേല്‍ എന്നിവരടക്കം നാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുകേഷ് ചൌദരി വഡ്ഗാം താലൂക്ക് പഞ്ചായത്ത് അംഗമാണ്. മന്‍ഹാര്‍ പട്ടേല്‍ അര്‍വാലി ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകനാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments