ഡാളസ്സ്: ഡാളസ്സ് കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നാല്‍പത്തി ഒന്നാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 7 ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണെന്ന് കെ ഇ സി എഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു.നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാധിപന്‍ റെറ്റ് റവ ഡോ ഐസക്ക് മാര്‍ ഫിലൊക്‌സിനോട് എപ്പിസ്‌ക്കോപ്പായാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി
ഡാളസ്സ് ഫോര്‍ട്ട്വര്‍ത്തിലെ 21 ക്രിസ്തീയ വിഭാഗങ്ങള്‍ സംയുക്തമായി എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് ഡാളസ്സ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചാണ്.
ആഘോഷങ്ങള്‍ക്ക് വേദിയൊരുക്കിയിരിക്കുന്നത് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് മാര്‍ത്തോമാ ഇവന്റ് സെന്ററിലാണ്.
റവ മാത്യു മാത്യൂസ് (പ്രസിഡന്റ്), റവ ഫാ മത്തായി മണ്ണൂര്‍ വടക്കേതില്‍ (വൈസ് പ്രസി), ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍, ട്രഷറര്‍ റജി വര്‍ഗീസ്, ക്വയര്‍ കോര്‍ഡിനേറ്റര്‍ തോമസ് ജോണ്‍ (കുഞ്ഞ്) യൂത്ത് കോര്‍ഡിനേറ്റര്‍ ക്രിസ്റ്റിന നൈനാന്‍, ക്ലര്‍ജി സെക്രട്ടറി ഫാ ബീന തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മറ്റിയാണ് പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. എല്ലാ സഭാ വിഭാഗങ്ങളുടേയും സഹകരണവും, സഹായവും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.