സുരക്ഷിതമായി ദര്‍ശനം നടത്തി മടങ്ങാന്‍ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് സേഫ് സോണ്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.
1. കെട്ടുമുറുക്കി സ്വാമിമാരായി വരുന്നവര്‍ വാഹനം ഓടിക്കുന്നത് കഴിവതും ഒഴിവാക്കുക. ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ക്ഷീണം മൂലം ഉറങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ഇതേവരെ ഉണ്ടായ അപകടങ്ങളില്‍ കൂടുതലും മടങ്ങിപ്പോകുമ്പോള്‍ ഉണ്ടായിട്ടുള്ളതാണ്.
2. രാത്രികാലങ്ങളില്‍ പരിചയമില്ലാത്ത റോഡുകളിലൂടെ വാഹനമോടിക്കുമ്പോള്‍ റോഡിന് ചേര്‍ന്ന വിധത്തില്‍ ക്ലെച്ച്, ബ്രേക്ക്, ഗിയര്‍, ലൈറ്റ് എന്നിവ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക.
3.വളവുകളില്‍ ഒരുകാരണവശാലും ഓവര്‍ടേക്ക് ചെയ്യരുത്.
4.ചെളിക്കുഴി, പ്ലാപ്പള്ളി, ഇലവുങ്കല്‍, നിലയ്ക്കല്‍, ചാലക്കയം തുടങ്ങിയ ഭാഗങ്ങളില്‍ വന്യമൃഗങ്ങളുടെ സാമീപ്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ ഭാഗത്തുകൂടെ യാത്രചെയ്യുമ്പേള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ഭാഗത്തുകൂടി ഓട്ടോറിക്ഷ, ടൂവീലര്‍ എന്നിവയില്‍ യാത്രചെയ്യുന്നത് കഴിവതും ഒഴിവാക്കുക.
5. റോഡില്‍ വന്യമൃഗങ്ങളെ കണ്ടാല്‍ അവയെ ഒരു കാരണവശാലും പ്രകോപിപ്പിക്കരുത്. ഹോണ്‍ മുഴക്കരുത്. എഞ്ചിന്‍ റേസ് ചെയ്യരുത്. ടോപ് ലൈറ്റ് ഇട്ടിട്ടുണ്ടെങ്കില്‍ അത് ഓഫ് ചെയ്യണം. ഹെഡ്‌ലൈറ്റ് ഇട്ടിട്ടുണ്ടെങ്കില്‍ ഓഫ് ചെയ്യരുത്. സുരക്ഷിതമായി വാഹനം പുറകോട്ട് എടുക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യണം. കഴിയുമെങ്കില്‍ വനം വകുപ്പിനെയോ മോട്ടാര്‍ വാഹനവകുപ്പിനെയോ വിവരം അറിയിക്കുക.
6.റോഡരുകില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണം