മലേഷ്യയുടെ കിഴക്കൻ തീരത്തു വെള്ളപ്പൊക്കം രൂക്ഷമായി

മലേഷ്യയുടെ കിഴക്കൻ തീരത്തു വെള്ളപ്പൊക്കം രൂക്ഷമായി. നാലു ദിവസമായി തുടരുന്ന കനത്ത മഴയിൽ കേലന്തൻ, തേരെൻഗാനുതുടങ്ങിയ പ്രവിശ്യകളിലാണു വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പ്രദേശത്തുനിന്നു ആയിരകണക്കിനു ആളുകളെ മാറ്റി പാർപ്പിച്ചു. കനത്ത മഴയെ തുടർന്നു പല പ്രദേശങ്ങളിലെയും വൈദ്യൂതി വിഛേദിക്കപ്പെട്ടു. നിരവധി സ്കൂളുകളും റോഡുകളും അടച്ചിരിക്കുകയാണ്. 700 ഓളം ദുരന്തനിവാരണ സേന അംഗങ്ങൾ ബോട്ടുകളും ട്രക്കുകളുമുപയോഗിച്ചാണു പ്രദേശത്തു രക്ഷ പ്രവർത്തനങ്ങൾ നടത്തുന്നതെന്നു സൈനിക മേധാവി സി ആദം അബ്ദുൾ റഹ്മാൻ പറഞ്ഞു. 2014 ൽ കേലാന്തനിലുണ്ടായ വെള്ളപ്പൊക്കത്തിൽ 4,906 ആളുകൾക്കാണു വീടുകൾ നഷ്ടപ്പെട്ടത്