സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികവാര്‍ന്ന റിപ്പോര്‍ട്ടിംഗിനുള്ള വിവിധ വിഭാഗങ്ങളിലെ മാധ്യമ അവാര്‍ഡുകള്‍ ഇന്ന് (ജനുവരി നാല്) വൈകുന്നേരം മൂന്നിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.