Friday, December 6, 2024
HomeNationalപാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനം ജനുവരി 31ന്‌

പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനം ജനുവരി 31ന്‌

പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനം ജനുവരി 31ന്‌ ആരംഭിക്കുന്നു. ഫെബ്രുവരി ഒന്നിനു പൊതു ബജറ്റ്‌ കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിക്കുന്നതാണ്. 31 ന്‌ രാഷ്ട്രപതി പ്രണബ്‌ മുഖർജി പാർലമെന്റിന്റെ ഇരു സഭകളേയും അഭിസംബോധന ചെയ്യും. ആദ്യ ഘട്ടം ഫെബ്രുവരി 9ന്‌ അവസാനിക്കും. പാർലമെന്റ്‌ സമ്മേളനം വിളിച്ചു ചേർക്കുന്നതിന്‌ രാഷ്ട്രപതിയോട്‌ ശുപാർശ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്‌ സിങ്‌ അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭയുടെ പാർലമെന്ററികാര്യ സമിതി തീരുമാനിച്ചു. മന്ത്രിമാരായ അനന്ത്‌ കുമാർ, രവിശങ്കർ പ്രസാദ്‌, മുഖ്താർ അബ്ബാസ്‌ നഖ്‌വി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. മാർച്ച്‌ 31നകം ബജറ്റ്‌ പാസാക്കുകയും ഏപ്രിൽ ഒന്നോട്‌ കൂടി പുതിയ നികുതി ശുപാർശകൾ അടക്കമുള്ളവ നിലവിൽ വരികയും ചെയ്യും. ഇത്തവണ റയിൽവേയ്ക്കായി പ്രത്യേക ബജറ്റ്‌ ഉണ്ടാവില്ലെന്നതും ശ്രദ്ധേയമാണ്‌.

RELATED ARTICLES
- Advertisment -

Most Popular

Recent Comments