Friday, March 29, 2024
HomeKeralaസംഘപരിവാര്‍ നടത്തിയ അക്രമങ്ങളെ നിശിതമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി

സംഘപരിവാര്‍ നടത്തിയ അക്രമങ്ങളെ നിശിതമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി

ഹര്‍ത്താല്‍ ദിനത്തിൽ സംഘപരിവാര്‍ നടത്തിയ അക്രമങ്ങളെ നിശിതമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സര്‍ക്കാര്‍ ഓഫീസുകളും പാര്‍ട്ടി ഓഫീസുകളും സംഘപരിവാറിലെ അക്രമികള്‍ തകര്‍ത്തു. ജനങ്ങളെയും ആക്രമിച്ചു. എന്താണ് ഇവരുടെ ഉദ്ദേശം? നാട്ടില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കണം. സംസ്ഥാനത്ത് പ്രശ്നമാണെന്ന് വരുത്തിത്തീര്‍ക്കണം. – മുഖ്യമന്ത്രി വിമര്‍ശിച്ചു. ശബരിമലയിലേക്ക് സ്ത്രീകളെ ആരും നൂലില്‍ കെട്ടി ഇറക്കിയതല്ല. അവര്‍ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും ആര് വന്നാലും സുരക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിലെ യുവതീപ്രവേശനത്തില്‍ ഭക്തര്‍ക്ക് പരാതിയോ പ്രതിഷേധമോ ഉണ്ടായിരുന്നില്ല. മണിക്കൂറുകളോളം പ്രതിഷേധമുണ്ടായില്ല. ഭക്തര്‍ സ്ത്രീകളെ തടഞ്ഞില്ല. സംഘപരിവാറാണ് അക്രമം അഴിച്ചുവിട്ടത്. അവര്‍ക്ക് ബഹുജനപിന്തുണയില്ല. സഹികെട്ടപ്പോള്‍ നാട്ടുകാര്‍ തന്നെ സംഘടിച്ച്‌ അവരെ തിരിച്ചയച്ചത് നമ്മള്‍ കണ്ടു. അത്രയേയുള്ളൂ സംഘപരിവാറിന്‍റെ ശൂരവീരപരാക്രമം: മുഖ്യമന്ത്രി പറഞ്ഞു. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തുല്യാവകാശവുമായി ബന്ധപ്പെട്ടതാണ്. ജാതീയമായ ധ്രുവീകരണം കേരളത്തില്‍ നടക്കില്ല. – മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments