Tuesday, April 23, 2024
HomeKeralaപുല്ലുമേട്ടില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

പുല്ലുമേട്ടില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

മകരവിളക്ക് സമയത്ത് പുല്ലുമേട്ടില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. മുന്‍ വര്‍ഷങ്ങളില്‍ 1400 ല്‍ താഴെ മാത്രം പൊലീസുകാരാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്,സത്രം,വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കുണ്ടായിരുന്നത്.എന്നാല്‍ ഇത്തവണ 500 പൊലീസുകാരെ കൂടെ അധികമായി ഡ്യൂട്ടിക്കിടും. ശബരിമലയില്‍ മകരവിളക്കിനായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതായി സ്പെഷ്യല്‍ ഓഫീസര്‍ വിളിച്ച അവലോകനയോഗത്തില്‍ വിലയിരുത്തി.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇടുക്കി ജില്ലയിലെ കുമളി,​ വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നിരുന്നു. മകരവിളക്ക് സമയത്ത് പുല്ലുമേട്ടിലടക്കം പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പൊലീസിനെ വിന്യസിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments