എയിംസിൽനിന്നും വ്യാജ ഡോക്ടറെ പിടികൂടി

ഡോക്ടര്‍മാരുടെ സ്‌പെഷ്യല്‍ പേയും അലവന്‍സുകളും

ഡൽഹി എയിംസിൽനിന്നും വ്യാജ ഡോക്ടറെ പിടികൂടി. വാരണാസി സ്വദേശി റിതാജ് ത്രിപതിയാണ് (30) അറസ്റ്റിലായത്. ആശുപത്രിയിലെ അത്യാഹിത വാർഡിൽ സ്റ്റെതസ്കോപ്പ് കഴുത്തിലിട്ട് രോഗികളെ പരിശോധിക്കുകയും രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിന് ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് പിടിയിലായത്.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യോഗയിൽ ബിരുദമുള്ള റിതാജ് ഡോക്ടറാണെന്ന് അവകാശപ്പെടുകയായിരുന്നു. ഇയാൾ രോഗികളിൽനിന്നും പണം വാങ്ങാൻ തുടങ്ങിയതോടെയാണ് പിടികൂടിയത്.