സുനന്ദ പുഷ്കറിന്റെ മരണം; ശശി തരൂരിന്‍റെ വിചാരണ ഈ മാസം 21 മുതല്‍

citinews

സുനന്ദ പുഷ്കറിന്‍റെ ദുരൂഹ മരണത്തില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിന്‍റെ വിചാരണ ഈ മാസം 21 മുതല്‍ ആരംഭിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി ശശി തരൂരിന് നോട്ടീസ് അയച്ചു.ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസില്‍ പ്രൊസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം കോടതി തള്ളി. മജിസ്ട്രേറ്റ് കോടതി പരിഗണിച്ച കേസ് തരൂരിന്‍റെ വിചാരണക്ക് മുന്നോടിയായി സെഷന്‍സ് കോടതിയുടെ പരിഗണനക്ക് വിട്ടു. ഇനി സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കുക.