ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തിയ സര്‍ക്കാര്‍ നടപടി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി

court

നാല് ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തിയ സര്‍ക്കാര്‍ നടപടി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി. അച്ചടക്ക നടപടി നേരിട്ടതിന് സര്‍ക്കാര്‍ സി.ഐമാരായി തരംതാഴ്ത്തിയത് ചോദ്യം ചെയ്ത് നാല് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സര്‍ക്കാര്‍ ഉത്തരവിന് മുമ്പ് തന്നെ ഒരാള്‍ ട്രൈബ്യൂണലില്‍ നിന്നും അനുകൂല ഉത്തരവ് നേടിയിരുന്നു. ഉദയഭാനു, വി.ജി.രവീന്ദ്രനാഥ്, മനോജ് കബീര്‍, സന്തോഷ്‌കുമാര്‍ എന്നിവരാണ് ആഭ്യന്തരവകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കൊച്ചിയിലെ ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെടുത്തത്. അതേസമയം തരംതാഴ്ത്തിയ മറ്റ് മൂന്ന് പേരുടെ ഹര്‍ജി വിശദമായി വാദം കേള്‍ക്കുന്നതിന് മാറ്റിവച്ചു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട മൂന്ന് പേരുടെ ഹര്‍ജിയാണ് വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചത്.