Saturday, April 20, 2024
HomeNationalസ്വന്തം കുടുംബം നോക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യം നോക്കാന്‍ കഴിയില്ലെന്ന് നിതിന്‍ ഗഡ്കരി

സ്വന്തം കുടുംബം നോക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യം നോക്കാന്‍ കഴിയില്ലെന്ന് നിതിന്‍ ഗഡ്കരി

സ്വന്തം കുടുംബം നോക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യം നോക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബിജെപിയുടെ വിദ്യാര്‍ത്ഥി പ്രസ്താനമായ എബിവിപിയുടെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.നിരവധി ആള്‍ക്കാര്‍ പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹം പറഞ്ഞ് മുന്നോട്ട് വരുന്നതായി കണ്ടിട്ടുണ്ട്. വീട് നന്നായി നോക്കാത്തവര്‍ക്ക് ഒരിക്കലും രാജ്യത്തെ സേവിക്കാനാകില്ല.ഇത്തരത്തില്‍ ആഗ്രഹവുമായി മുന്നോട്ട് വന്ന ഒരാളോട് ഒരിക്കല്‍ താന്‍ വീട്ടില്‍ ആരൊക്കെയുണ്ട് എന്ന് ചോദിച്ചു. നിങ്ങള്‍ എന്തു ചെയ്യുന്നു എന്നും ചോദിച്ചു. അതിന് അയാള്‍ പറഞ്ഞ മറുപടി ഭാര്യയും കുട്ടികളുമുണ്ട്, ഒരു കടയുണ്ട്, വലിയ ലാഭകരമല്ലാത്തതിനാല്‍ അത് പൂട്ടിയിരിക്കുകയാണ്.ആദ്യം നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിനോട് കടമ നിറവേറ്റൂ എന്നാണ് അദ്ദേഹത്തിന് നല്‍കിയ മറുപടി.സ്വന്തം വീടും കുടുംബവും നോക്കി നടത്താന്‍ പറ്റാത്തവര്‍ക്ക് ഒരിക്കലും രാജ്യത്തോടുളള കടമ നിറവേറ്റാന്‍ സാധിക്കില്ല. അതുകൊണ്ട് ആദ്യം കുടുംബത്തിന്‍റെയും കുട്ടികളുടെയും കാര്യം നോക്കിയിട്ട് രാഷ്ട്രത്തെ സേവിക്കാം.നരേന്ദ്രമോഡിയെ ഉന്നം വെച്ചാണ് ഗഡ്കരിയുടെ വാക്കുകള്‍ എന്നാണ് സൂചന. മുന്‍പും ബിജെപി നേതാക്കള്‍ക്കെതിരെ ഗഡ്കരി വിമര്‍ശനമുന്നയിച്ചിരുന്നു. വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം പാലിക്കാത്ത രാഷ്ട്രീയ നേതാക്കളെ ജനങ്ങള്‍ പൊതുമധ്യത്തില്‍ ശിക്ഷിക്കുമെന്ന് നേരത്തെ ഗഡ്കരി പറഞ്ഞിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടപ്പോള്‍ ഗഡ്കരി നടത്തിയ പ്രസ്താവന വിവാദത്തിന് ഇടയാക്കിയിരുന്നു. തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തവും പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. അമിത് ഷാക്കും മോദിക്കും എതിരായാണ് ഗഡ്കരി പറഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments