സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഡാലസില്‍ നിന്നും കോര്‍പസ് ക്രിസ്റ്റിയിലേക്ക് സര്‍വീസ് ആരംഭിക്കും

south west

ഡാലസ്: മുപ്പതുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഡാലസ് ലൗ ഫീല്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്നും കോര്‍പസ് ക്രിസ്റ്റി രാജ്യാന്തര എയര്‍പോര്‍ട്ടിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നു. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഗള്‍ഫ് കോസ്റ്റ്, മസ്റ്റാങ് ഐലന്‍ഡ്, നോര്‍ത്ത് പഡ്രെ ഐലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കോര്‍പസ് ക്രിസ്റ്റി എയര്‍പോര്‍ട്ടില്‍ നിന്നാണ് കൂടുതല്‍ വിമാനം പറന്നുയരുന്നത്.

ഡാലസില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്കു പുറമെ ഒര്‍ലാന്റോ, മില്‍വാക്കി തുടങ്ങിയ ഇടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കയിലെ പ്രധാനവിമാനത്താവളമായ ഡാലസിലെ ലൗ ഫീല്‍ഡ് നിന്നു കോര്‍പസ് ക്രിസ്റ്റി വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തണമെന്ന ആവശ്യം അംഗീകരിച്ചതിനെ തുടര്‍ന്നാണ് സൗന്ത് വെസ്റ്റ് എയര്‍ലൈന്‍സ് തീരുമാനം പ്രഖ്യാപിച്ചത്.