വാഷിങ്ടണ്‍: 2017ല്‍ ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍ എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാർക്കു ട്രംപ് ഭരണകൂടം അമേരിക്കയില്‍ യാത്രവിലക്കേര്‍പ്പെടുത്തിയിരുന്നതിനിനു പുറമേ എറിത്രിയ, കിര്‍ഗിസ്താന്‍, മ്യാന്‍മര്‍, നൈജീരിയ, സുഡാന്‍, ടാന്‍സാനിയ എന്നീ ആറ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൂടി ജനുവരി അവസാന വാരം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയാതായി ട്രംപ് ഭരണകൂടം അറിയിച്ചു .കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെ ആറ് രാജ്യങ്ങളിലെ പൗരന്‍മാര്‍കു വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് അറിയുന്നത്. . ഇതിനെ കുറിച്ച് കൂടുതൽ വിശദീരികരണം നൽകാൻ യു എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് വിസമ്മതിച്ചു. .
വിലക്കേര്‍പ്പെടുത്ത ആറ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അമേരിക്ക വിസ നല്‍കുകയോ രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുകയോ ചെയ്യില്ല. കുടിയേറ്റക്കാരല്ലാത്തവര്‍ക്കുള്ള വിസയ്ക്ക് വിലക്കുണ്ടാകില്ല. അമേരിക്കയുടെ സുരക്ഷാവിവര കൈമാറ്റ നിലവാരത്തില്‍ എത്താതാണ് ഈ രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി ആക്റ്റിംഗ് സെക്രട്ടറി ചാഡ് വോള്‍ഫ് പറഞ്ഞു.
പാസ്പോര്‍ട്ട് ടെക്നോളജിയുടെ നിലവാരമില്ലായ്മയും ഭീകരവാദത്തെയും കുറ്റവാളികളെയും കുറിച്ച് വിവരം നല്‍കുന്നതില്‍ പരാജയപ്പെട്ടതുമാണ് ഈ രാജ്യങ്ങളെ വിലക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ബെലാറസും വിലക്ക് ഭീഷണിയിലായിരുന്നു. എന്നാല്‍ പരിഹാര നടപടികള്‍ സ്വീകരിച്ചതിനാല്‍ അവര്‍ തത്കാലം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ബെലാറസ് പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നതിനും നിയന്ത്രണമില്ല. വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് സ്ഥിരതാമസത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള വിസയാണ് നല്‍കാത്തത്. വിനോദസഞ്ചാരികള്‍ക്കും വ്യവസായികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും താത്കാലിക വിസ നല്‍കും.