ബജറ്റ് ചോര്‍ന്നുവെന്നാരോപിച്ച് നിയമസഭിയില്‍ പ്രതിപക്ഷ ബഹളം

തോമസ് ഐസക്

ബജറ്റ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നുവെന്നാരോപിച്ച് നിയമസഭിയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് ചെന്നിത്തല പറഞ്ഞു. സോഷ്യല്‍ മീഡിയയിലും വിഷ്വല്‍ മീഡിയയിലും ഉള്‍പ്പെടെ ബജറ്റിന്റെ വിശദാംശങ്ങളും എത്തിക്കൊണ്ടിരിക്കുന്നു. ധനമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് ഇത് ചോര്‍ന്നത്. നിയമസഭയെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കിയിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വിഷയം ഉന്നയിച്ച് പ്രതിപക്ഷാംഗങ്ങള്‍ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചു.പിന്നീട് ഇറങ്ങിപ്പോയി.എന്നാല്‍ പ്രതിപക്ഷ ആരോപണത്തെ വിശദീകരണം നല്‍കാനുള്ള വിവരങ്ങള്‍ തനിക്കില്ലെന്നും ഗൗരവമായ വിഷയമാണെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സ്പീക്കര്‍ വഴി വിശദീകരണം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.