ത്രിപുരയിലെ ബി.ജെ.പിയുടെ വിജയത്തിന് ശേഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ അധികാരം പിടിച്ചെടുക്കുമെന്ന് ആത്മവിശ്വാസവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പിക്ക് ഭരണമില്ലാത്ത കർണാടക, കേരളം, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി അധികം താമസിക്കാതെ അധികാരത്തിലെത്തുമെന്നും യോഗി പറഞ്ഞു. ത്രിപുര തെരഞ്ഞെടുപ്പിൽ ഐ.പി.എഫ്.റ്റിയുമായി ഒത്ത് ചേർന്ന് ബി.ജെ.പി നേടിയത് 43 സീറ്റാണ്.