Tuesday, April 23, 2024
HomeNationalതമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമലഹാസന്‍

തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമലഹാസന്‍

തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമലഹാസന്‍. കേന്ദ്രസര്‍ക്കാര്‍ സേവകരാണ് എഐഡിഎംകെ എന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കൂടിയായ കമല്‍ പ്രതികരിച്ചു. തിരുച്ചിറപ്പള്ളിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കമല്‍ ഇങ്ങനെ പ്രതികരിച്ചത്. കാവേരി നദീ ജലതര്‍ക്കത്തിലെ സര്‍ക്കാര്‍ നിലപാടിനെതിരെയാണ് കമല്‍ പ്രതികരിച്ചത്. നിരാഹാരം കൊണ്ടോ പ്രതിഷേധം കൊണ്ടോ കാവേരി വിഷയത്തില്‍ കേന്ദ്രം നിലപാട് മാറ്റില്ല. ആറ് ആഴ്ചകള്‍ക്കുള്ളില്‍ കാവേരി നദീജല വിനിയോഗ സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വിധിയുടെ കാലാവധി ഇപ്പോള്‍ അവസാനിക്കുകയാണ്. 2016 ലും സുപ്രീം കോടതി സമാന ഉത്തരവിട്ടെങ്കിലും നിയമ സാങ്കേതികതയില്‍ കുടുങ്ങി അന്ന് ബോര്‍ഡ് രൂപീകരണം നടപ്പായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments