വ്യാജ വാട്ട്‌സപ്പ് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്.

whatsapp

വാട്ട്‌സപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ സൂക്ഷിക്കുക. വ്യാജ വാട്ട്‌സപ്പ് ആപ്ലിക്കേഷനുകള്‍ ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ട്. മാല്‍വെയര്‍ബൈറ്റ്സ് ലാബ് ആണ് ഇക്കാര്യം പുറത്തു വിട്ടത്. അതിനാല്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് ഔദ്യോഗിക വാട്ട്‌സപ്പ് ആപ്ലിക്കേഷന്‍ ആണെന്ന് ഉറപ്പ് വരുത്തുക.വ്യാജന്മാരുടെ പട്ടികയില്‍ വാട്സ്‌ആപ്പ് പ്ലസ് ആണ് മുന്നില്‍ നില്‍ക്കുന്നത്. ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. പകരം ലിങ്കുകള്‍ വഴിയാണ് ഉപഭോക്താക്കളിലെത്തുക. എപികെ എക്സ്റ്റന്‍ഷന്‍ ഫൈലായി ഡൗണ്‍ലോഡ് ആകുന്ന ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം യുആര്‍എല്ലിനൊപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള ലോഗോയിലാണ് കാണപ്പെടുക ശേഷം എഗ്രി ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ആപ്പ് അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനാകും വരിക. ഈ മെസേജില്‍ ക്ലിക്ക് ചെയ്താല്‍ അവ്യക്തമായ മറ്റൊരു വെബ്സൈറ്റിലേക്ക് ഉപഭോക്താവ് എത്തിപ്പെടും.അറബിയാണ് വെബ്സൈറ്റിലെ പ്രധാനഭാഷ. അയക്കുന്ന മെസേജുകളും വോയ്സ് ക്ലിപ്പുകളും ഹൈഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഈ ആപ്പിലുണ്ടെന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കം ഈ ആപ്ലിക്കേഷന്‍ ചോര്‍ത്തിയെടുക്കുന്നുണ്ടെന്നും മാല്‍വെയര്‍ബൈറ്റ്സ് ലാബ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.