Monday, November 4, 2024
HomeNationalരാഹുലിന്റെ പ്രവര്‍ത്തനം അമേതിയിൽ വന്നു കാണണമെന്നു സ്മൃതി ഇറാനി

രാഹുലിന്റെ പ്രവര്‍ത്തനം അമേതിയിൽ വന്നു കാണണമെന്നു സ്മൃതി ഇറാനി

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനെ വിമർശിച്ചുകൊണ്ട് അമേതിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. വോട്ട് വിനിയോഗിക്കുന്നതിന് മുൻപ് വയനാട്ടിലെ രാഹുലിന്റെ എം.പിയെന്ന നിലയിലുളള അമേതിയിലെ പ്രവര്‍ത്തനം എല്ലാവരും വന്ന് കാണണമെന്നു സ്മൃതി ഇറാനി വയനാട്ടിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. 15 വര്‍ഷം രാഹുലിനെ വിശ്വസിച്ച അവിടുത്തെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് വയനാട്ടിലേക്കുളള വരവ്. അവിടെ തോല്‍വി ഉറപ്പായതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലേക്ക് രാഹുല്‍ വന്നതെന്ന് അവര്‍ പറഞ്ഞു. പിന്നെ എന്തുകാരണത്താലാണ് അമേതിയില്‍ മത്സരിക്കാന്‍ രാഹുല്‍ ഭയപ്പെടുന്നത്. ജനം ഇനി ഒരിക്കലും വോട്ട് നല്‍കില്ല എന്നുള്ള ബോദ്ധ്യമാണ് വയനാട്ടില്‍ കൂടി നില്‍ക്കാന്‍ ഇപ്പോള്‍ പ്രേരിപ്പിച്ചിരിക്കുന്നതെന്നും സ്മൃതി പറഞ്ഞു. രാഹുലിനും പ്രിയങ്കയ്ക്കും ടുജി സ്പെക്‌ട്രം അടക്കം പല അഴിമതികളിലും പങ്കുണ്ടെന്നും സ്മൃതി ഇറാനി ആരോപിച്ചു .എം.പി എന്ന നിലയില്‍ രാഹുലിന്റെ പ്രവര്‍ത്തനം എന്താണെന്ന് വിലയിരുത്താന്‍ അല്ലെങ്കില്‍ അമേത്തിയില്‍ നേരിട്ട് വരൂ എന്ന് അവര്‍ പറഞ്ഞു. അമേതിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് രാഹുല്‍ ഒളിച്ചോടിയത്. ഇനി അമേതിയിലെ ജനങ്ങളുടെ മനസില്‍ രാഹുലിന് സ്ഥാനമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments