Thursday, March 28, 2024
HomeCrimeആലപ്പുഴയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; 3 പേർ പിടിയിൽ

ആലപ്പുഴയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; 3 പേർ പിടിയിൽ

ആലപ്പുഴ നഗരഹൃദയത്തിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന മേരി ജാക്വിലിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. നിലവില്‍ കേസില്‍ രണ്ടു സ്ത്രീകളടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലപ്പുഴ സ്വദേശികളായ അജ്മല്‍, മുംതാസ്, സീനത്ത് എന്നിവരാണ് പോലീസ് പിടിയിലായത്.
സ്വന്തം വീട്ടിലെ കിടപ്പുമുറയിലാണ് നഗ്‌നയാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നത്. പിടിയിലായ അജ്മലും മുംതാസും ചേര്‍ന്ന് മേരി ജാക്വിലിനെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണവും പണവും മോഷ്ടിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 12 നായിരുന്നു വീട്ടിലെ കിടപ്പുമുറയില്‍ തിരുവമ്പാടി സ്വദേശി മേരി ജാക്വിലിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം വീട് പുറത്ത് നിന്ന് പൂട്ടിയാണ് പ്രതികൾ സ്ഥലം വിട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments