വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിയ്ക്ക് തിളക്കമാര്‍ന്ന വിജയം ആശംസിച്ച് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. രാഹുലിന്റെ തെരഞ്ഞെടുപ്പ് അഭ്യര്‍ത്ഥനയില്‍ ന്യൂനപക്ഷം എന്ന വാക്ക് ഒഴിവാക്കിയതില്‍ അദ്ദേഹെ വിമര്‍ശനം ഉന്നയിച്ചു. താങ്കളുടെ ഒപ്പോട് കൂടി ഇറങ്ങിയ അഭ്യര്‍ത്ഥനയില്‍ ന്യൂനപക്ഷം എന്ന ഒരു വാക്ക് പോലും വരാതെ ശ്രദ്ധിച്ചത് മനപൂര്‍വം ആയിരിക്കില്ല എന്ന് വിശ്വസിച്ചോട്ടെ എന്നായിരുന്നു മഅദനി പ്രസ്താവനയില്‍ പറഞ്ഞത്. നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും പുതിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ താങ്കള്‍ക്ക് സ്വാധീനമുള്ള ഒരു സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മഅദനി പറഞ്ഞു.
രാഹുല്‍ ഗാന്ധിയ്ക്ക് തിളക്കമാര്‍ന്ന വിജയം ആശംസിച്ച് മഅദനി
RELATED ARTICLES