പ്രണയപ്പക;തിരുവല്ല മോഡൽ കൊലപാതകം തൃശൂരിലും

thiruvalla model murder

പ്രണയപ്പക തൃശൂരില്‍ യുവതിയുടെ ജീവനെടുത്തു. ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവല്ലയില്‍ നടന്ന സമാന സംഭവമാണ് തൃശൂരില്‍ നടന്നിരിക്കുന്നത്. ഇന്നു രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിലാണു സംഭവം നടക്കുന്നത്.ചിയാരം സ്വദേശിനി നീതു (22) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും വടക്കേക്കാട് സ്വദേശിയുമായ നീതീഷാണ് യുവതിയെ കൊലപ്പെടുത്തിയത്. ഇരുവരും മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം രണ്ടുപേരുടെയും വീട്ടില്‍ അറിയാമായിരുന്നു. കല്യാണാലോചന നടക്കുന്നതിനിടെ നീതു മറ്റൊരു സുഹൃത്തുമായി അടുത്തു. ഇതില്‍ പ്രകോപിതനായ നിതീഷ് ഇന്നു വെളുപ്പിന് അഞ്ചു മണിയോടെ നീതുവിന്റെ വീട്ടിലെത്തുകയും മണിക്കൂറുകളോളം സംസാരിച്ചിരിക്കുകയും ചെയ്തു. തുടര്‍ന്നാണ് നിതീഷ് നീതുവിനെ തീകൊളുത്തി കൊലപ്പെടുത്തുന്നത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി പൊലീസിന് കൈമാറി. കൊടകര ആക്സിസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട നീതു.