ട്യൂഷന്‍ സെന്ററില്‍വിദ്യാര്‍ത്ഥിനികളുടെ അര്‍ധനഗ്‌ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തി

tution

ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തിയിരുന്ന വിദ്യാര്‍ത്ഥിനികളുടെ അര്‍ധനഗ്‌ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തി ബ്ലാക് മെയിലിംഗ് നടത്തി വന്നിരുന്ന അധ്യാപകന്‍ അറസ്റ്റില്‍. കവടിയാര്‍ ആര്‍.പി ലെയ്‌നില്‍ ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്ന അരുണ്‍കുമാറാണ് മ്യൂസിയം പോലീസിന്റെ അറസ്റ്റിലായത്.

ട്യൂഷന്‍ സെന്ററില്‍ വരുന്ന കുട്ടികളുടെ മേശയ്ക്കടിയിലും ഇരിപ്പിടങ്ങളിലുമായി ഇയാള്‍ രഹസ്യ ക്യാമറകള്‍ ഘടിപ്പിക്കുകയും നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. സ്ഥിരമായി ഇയാള്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥിനികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. പോലീസ് അരുണ്‍ കുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിരവധി വിദ്യാര്‍ത്ഥിനികളുടേയും സ്ത്രീകളുടേയും നഗ്‌നചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു. 18 വര്‍ഷമായി ഇയാള്‍ ട്യൂഷന്‍ സെന്റര്‍ നടത്തിവരുന്നു.

സൗഹൃദം സ്ഥാപിച്ച് ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിംഗ് നടത്തിയതിനെ തുടര്‍ന്ന് നന്തന്‍കോട് സ്വദേശിനിയായ വീട്ടമ്മ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. ഫേസ്ബുക്കിലും വാട്‌സ്അപ്പിലും ആഷിഖ് എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയും ഇയാള്‍ സ്ത്രീകളെ വലയില്‍ വീഴ്ത്തിയിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സുപരിചിതനല്ലാത്ത ഒരു ഹിന്ദി സീരിയല്‍ താരത്തിന്റെ ചിത്രമാണു പ്രൊഫൈല്‍ ആയി ഇട്ടിരുന്നത്. വീട്ടമ്മമാരും ഉദ്യോഗസ്ഥകളും വിദേശ വനിതകളുമെല്ലാം ഇയാളുടെ വലയില്‍ കുരുങ്ങിയിരുന്നു. മ്യൂസിയം സിഐ ദിനിലിന്റെ നേതൃത്വത്തില്‍ എസ്‌ഐ: ജി.സുനില്‍, ജോസ് കുര്യന്‍, ചന്ദ്രബാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.