കാശ്മീർ വിഷയത്തിൽ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ മധ്യസ്ഥതയ്ക്കില്ലെന്ന് ചൈന. ഉത്തരകൊറിയ- യുഎസ് വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനു പിന്നാലെ കാശ്മീർ വിഷയത്തിലും ചൈന മാധ്യസ്ഥ്യം വഹിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം അവര്‍ തന്നെ പരിഹരിക്കണമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മേഖലയുടെ പുരോഗതിയും സമാധാനവും മുന്നില്‍ക്കണ്ട് ഭിന്നതകള്‍ മാറ്റിവെച്ച് ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ സജീവമാക്കണമെന്നാണ് ചൈനയുടെ ആഗ്രഹമെന്നും മന്ത്രാലയം കുട്ടിച്ചേര്‍ത്തു. ചൈന- പാക്കിസ്ഥാന് ഇടനാഴിയുടെ പേരില്‍ കാശ്മീർ വിഷയത്തില്‍ മാറ്റം വരുത്തില്ലെന്ന് ചൈനീസ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.