കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ മരിച്ചു

coal mine

ഇറാനില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ മരിച്ചു. വടക്കന്‍ ഇറാനിലെ ഗലെസ്താനില്‍ സെമസ്താന്‍ യോര്‍ട്ടിലാണ് അപകടമുണ്ടായത്.
ഖനിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ പോവുകയായിരുന്ന 35 തൊഴിലാളികളാണ് മരിച്ചത്. തുരങ്കത്തിനുള്ളിലേക്ക് പോകുന്നതിനായി ലോകോമോട്ടീവ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മീഥേന്‍ ഗ്യാസ് പൊട്ടിത്തെറിച്ച് ഒരു മൈലോളം ദൂരത്തില്‍ തുരങ്കം തകര്‍ന്നു വീഴുകയായിരുന്നു.