Thursday, April 18, 2024
HomeKeralaതാരസംഘടനായ 'അമ്മ' ദിലീപിനെ തന്ത്രപൂർവ്വം തള്ളിക്കളഞ്ഞു

താരസംഘടനായ ‘അമ്മ’ ദിലീപിനെ തന്ത്രപൂർവ്വം തള്ളിക്കളഞ്ഞു

താരസംഘടനായ ‘അമ്മ’ ആരെയും തള്ളിക്കളയില്ലെന്ന് പറഞ്ഞിരുന്നെങ്കിലും നടന്‍ ദിലീപിനെ പ്രമുഖ നടന്‍മാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. സംഘടനയുടെ സ്റ്റേജ്‌ഷോയുടെ പ്രചരണത്തിനായി കേരളത്തിലുടനീളം സ്ഥാപിച്ച ഫ്‌ളക്‌സില്‍ ദിലീപിന്റെ പേര് ഒഴിവാക്കി. മഴവില്‍ മനോരമയുമായി ചേര്‍ന്ന് താരസംഘടനയായ ‘അമ്മ’ നടത്തുന്ന അമ്മമഴവില്ലിന്റെ പ്രചരണ ബോര്‍ഡിലെ മലയാള സിനിമയിലെ ‘പ്രമുഖരുടെ ‘ പട്ടികയില്‍ ദിലീപില്ല !!! സംസ്ഥാനത്തിന്റെ പലഭാഗത്തും സ്ഥാപിച്ച ബോര്‍ഡുകളില്‍ ഫഹദ്ഫാസിലും നിവിന്‍പോളിയും ടൊവിനോയും ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയുമൊക്കെ ഇടംപിടിച്ചപ്പോള്‍ അമ്മയെ അമ്മയാക്കാന്‍ അഹോരാത്രം പണിയെടുത്ത ദിലീപിനെ തന്ത്രപൂർവ്വം ഒഴിവാക്കി.പ്രമുഖതാരങ്ങളുടെ പേരുകളുള്ള ഫ്‌ളക്‌സില്‍ ബോര്‍ഡില്‍ ദിലീപില്ല. ഫണ്ടില്ലാതെ ബുദ്ധിമുട്ടിയ അമ്മയ്ക്ക് വേണ്ടി സ്വന്തം കീശയില്‍ നിന്ന് കാശിറക്കിയാണ് ദിലീപ് ട്വന്റി ട്വന്റി എന്ന സിനിമ നിര്‍മിച്ച് കോടികള്‍ ഉണ്ടാക്കി കൊടുത്തത്. എന്നിട്ട് നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ഭരണഘടനാ പ്രകാരം സസ്‌പെന്റ് ചെയ്യുന്നതിന് പകരം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പുറത്താക്കലിനെതിരെയുള്ള ഒരു വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് പ്രമുഖതാരങ്ങളുടെ പേര് വെച്ച് പുറത്തിറക്കിയ പരസ്യബോർഡിൽ നിന്ന് ദിലീപിനെ ഒഴിവാക്കിയത്. ഇത് നേതൃത്വത്തിന്റെ അറിവോടെയാണ്. സംഘടനയിലെ ചിലര്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഞായറാഴ്ച കാര്യവട്ടം ഗ്രീന്‍ഫില്‍ഡ് സ്റ്റേഡിയത്തില്‍ ഷോ കഴിയുന്നത് വരെ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നാണ് കര്‍ശന നിര്‍ദ്ദേശം. കമ്മാരസംഭവം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലാണ് ദിലീപ്. അതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം പരിപാടിയുമായി യാതൊരു കാരണവശാലും സഹകരിക്കില്ലെന്ന് ദിലീപ് നേരത്തെ തീരുമാനിച്ചതാണ്. അതിനായാണ് ഷോയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് കോടതിയുടെ അനുമതി വാങ്ങി വിദേശത്തേക്ക് പറന്നത്. ദിലീപിന് ഒപ്പമുള്ള മിമിക്രി താരങ്ങളും താരം വളര്‍ത്തിക്കൊണ്ട് വന്നവരും ഷോയില്‍ പങ്കെടുക്കില്ലെന്ന് അറിയുന്നു. അതിനാല്‍ മമ്മൂട്ടി താന്‍ സിനിമയില്‍ അവസരം നല്‍കിയ മിമിക്രിക്കാരെയെല്ലാം നേരിട്ട് വിളിച്ച് പരിപാടിയുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോമഡിഷോകളില്‍ പങ്കെടുക്കുന്ന നിരവധി കലാകാരന്‍മാര്‍ക്ക് മമ്മൂട്ടി നിരവധി അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് നെല്‍സനെ പോലുള്ളവര്‍ക്ക്. അവരെല്ലാം മമ്മൂട്ടിക്കൊപ്പം ചങ്ക് പോലെ നില്‍ക്കുകയാണ്. ദിലീപിനൊപ്പം നില്‍ക്കുന്നവരില്‍ പലരും അമ്മയിലുണ്ടെങ്കിലും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അവര്‍ തയ്യാറല്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments