കുട്ടിക്കാനത്ത് നിയന്ത്രണംവിട്ട ചരക്കുലോറി കാറിനു മുകളിലേക്ക് മറിഞ്ഞു

accident

ഇടുക്കി കുട്ടിക്കാനത്ത് നിയന്ത്രണംവിട്ട ചരക്കുലോറി കാറിനു മുകളിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച ഒരുമണിയോടെ വളഞ്ഞാങ്കാനത്തിനുസമീപം കൊടും വളവിലാണ് അപകടമുണ്ടായത്. ഇറക്കമിറങ്ങി പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് റോഡില്‍ വട്ടം മറിയുകയായിരുന്നു. എതിരേ എത്തിയ കാറിന്റെ ബോണറ്റിലേക്കാണ് ലോറിയുടെ മുന്‍ വശം പതിഞ്ഞത്. കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ക്രയിൻ എത്തിയാണ് റോഡിനു കുറുകെ കിടന്ന ലോറി മാറ്റിയത്. നാട്ടുകാരും പോലീസും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്