Thursday, March 28, 2024
HomeCrimeപോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്

പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്. ആര്‍.പി.എഫുകാര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യമുന്നയിക്കുന്ന കത്ത് തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ ഷാഡോ പോലീസിന്റെ പേരിലാണ് എത്തിയത്. മാധ്യമങ്ങളുടെ സഹായത്തടെ ആക്ഷേപം ഉന്നയിക്കാന്‍ നില്‍ക്കേണ്ടെന്നും സഹോദരന് ശ്രീജിത്തിന്റെ അതേ ഗതിവരുമെന്നും കത്തില്‍ പറയുന്നു. എതിര്‍ത്തവരെയെല്ലാം കെട്ടിതൂക്കി, ഉരുട്ടലും, മുളകുപൊടി പ്രയോഗവും നടത്തി ജീവച്ഛവമാക്കിയാണ് വിട്ടിട്ടുള്ളത്, അതുകൊണ്ട് മാധ്യമങ്ങളെ ഒപ്പം നിര്‍ത്തി കളിക്കാന്‍ വരണ്ട എന്നാണ് ഭീഷണി. ആറ്റിങ്ങള്‍ സിഐയ്‌ക്കെതിരെ മൊഴി നല്‍കിയവര്‍ ഇത് അനുഭവിച്ചതാണ്. ആ വീഡിയോ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടു. സര്‍ക്കാരിന് തങ്ങളെ ഒന്നും ചെയ്യാനായില്ല. അതുകൊണ്ട് പറയുന്നത് അനുസരിക്കണമെന്നാണ് കത്തിലെ ആവശ്യം. കത്ത് അന്വേഷണ സംഘത്തിന് നല്‍കാനാണ് ശ്രീജിത്തിന്റെ കുടുംബത്തിന്റെ തീരുമാനം. ഇതേ മേല്‍വിലാസത്തില്‍ ഏപ്രില്‍ ഇരുപത്തിനാലാം തിയതിയും കുടുംബത്തിന് ഭീഷണി കത്ത് കിട്ടിയിരുന്നു. ഇതിനിടെ ശ്രീജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് ഹര്‍ജി നല്‍കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments