2019 ലോകകപ്പില്‍ ചാമ്ബ്യന്‍മാരാകാന്‍ സാധ്യതയുള്ളത് ഇന്ത്യയും ഇംഗ്ലണ്ടുമാണെന്ന് യുവരാജ് സിംഗ്

yuvaraj singh

ഇംഗ്ലണ്ടില്‍ വെച്ച്‌ നടക്കാനിരിക്കുന്ന 2019 ലോകകപ്പില്‍ ചാമ്ബ്യന്‍മാരാകാന്‍ സാധ്യതയുള്ളത് ഇന്ത്യയും ഇംഗ്ലണ്ടുമാണെന്ന് യുവരാജ് സിംഗ്. ഈ ഇരു ടീമുകള്‍ കഴിഞ്ഞാല്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധ്യതയുള്ളത് ഓസ്‌ട്രേലിയയും വിന്‍ഡീസുമാണെന്നും യുവരാജ് പറഞ്ഞു. ഈ വര്‍ഷത്തെ ലോകകപ്പില്‍ കിരീടം നേടുക തന്റെ പ്രിയപ്പെട്ട രണ്ട് ടീമുകളായ ഇന്ത്യയോ ഇംഗ്ലണ്ടോ ആയിരിക്കും. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഓസ്ട്രേലിയന്‍ ടീമില്‍ തിരിച്ചെത്തുന്നത് ടീമിനെ ശക്തിപ്പെടുത്തുന്നു. എന്നാല്‍ വിന്‍ഡീസ് നിരയില്‍ നിരവധി മികച്ച കളിക്കാരുണ്ടെന്നതും ടീമിന് വിജയ സാധ്യത നല്‍കുന്നു’എന്നാണ് യുവി പറഞ്ഞത്. പ്രവചനങ്ങള്‍ക്ക് വലിയ സാധ്യത ഇല്ലെങ്കിലും ഒന്നാം സ്ഥാനം ഇന്ത്യയും രണ്ടാമത് ഇംഗ്ലണ്ടും കരസ്ഥമാക്കുമെന്നാണ് താന്‍ കരുതുന്നതെന്നും യുവി കൂട്ടിച്ചേര്‍ത്തു.