5 ലക്ഷം രൂപയ്ക്ക് അര്‍ജുന്‍ തെന്‍ഡുല്‍ക്കറെ സ്വന്തമാക്കി ആകാശ് ടൈഗേര്‍സ് മുംബൈ

tendulkar son

5 ലക്ഷം രൂപയ്ക്ക് അര്‍ജുന്‍ തെന്‍ഡുല്‍ക്കറെ സ്വന്തമാക്കി ആകാശ് ടൈഗേര്‍സ് മുംബൈ. ടി20 മുംബൈ ലീഗിന്റെ രണ്ടാം സീസണില്‍ മത്സരിക്കാനാണ് അര്‍ജുനെ മോഹ വില കൊടുത്ത് ടൈഗേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ലീഗില്‍ വിവിധ ടീമുകള്‍ ഓള്‍റൗണ്ടറായ അര്‍ജുനെ നോട്ടമിട്ടിരുന്നു. എന്നാല്‍ നോര്‍ത്ത് മുംബൈ പാന്തേര്‍സുമായി നടന്ന ശക്തമായ മത്സരത്തിനൊടുവില്‍ അര്‍ജുനെ ആകാശ് ടൈഗേര്‍സ് സ്വന്തമാക്കുകയായിരുന്നു. ഓള്‍റൗണ്ടര്‍ കാറ്റഗറിയില്‍ ഒരു ലക്ഷമായിരുന്നു അര്‍ജുന്റെ അടിസ്ഥാന വില. ബാന്ദ്രാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ സുജിത് നായിക്കാണ് അര്‍ജുനെ കൂടാതെ അഞ്ച് ലക്ഷം ലഭിച്ച മറ്റൊരു താരം. മുംബൈക്കായി അണ്ടര്‍ 14, 16, 19 തലങ്ങളില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലുമെത്തി. ഇന്ത്യക്കായി അനൗദ്യോഗിക അണ്ടര്‍ 19 ടെസ്റ്റ് കളിച്ചു. ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അര്‍ജുന്‍ ടി20 മുംബൈ ലീഗില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നത്.