ഐ കമ്പനി പോലീസ് സേനാംഗങ്ങള്‍ 30,000 ദുരിതാശ്വാസനിധിയിലേക്കു നല്‍കി

മണിയാര്‍ ഡിറ്റാച്ച്‌മെന്റ്  ക്യാമ്പിലെ ഐ കമ്പനി പോലീസ് സേനാംഗങ്ങള്‍ പിരിച്ചെടുത്ത 30,000 രൂപ കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കി. പത്തനംതിട്ട കളക്ടറേറ്റില്‍ കിഷോര്‍ ബാലനില്‍ നിന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് തുക ഏറ്റുവാങ്ങി. കെ.എസ്. ഷഫീഖ്, സുനീര്‍ സിദ്ധിഖ് എന്നിവര്‍ പങ്കെടുത്തു.