വികസനം എല്ലാവരുടെയും ആവശ്യമാണ്. സർക്കാർ മാറി മാറി വരും. ഭരണപക്ഷത്തിരിക്കുമ്പോൾ എടുക്കുന്ന നിലപാടു പ്രതിപക്ഷത്തെത്തുമ്പോൾ മാറുന്നു. അധികാരം മാറുമ്പോൾ പദ്ധതികളെ എതിർക്കുന്നതു ശരിയല്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ഭരണം മാറുന്നതനുസരിച്ചു അഭിപ്രായത്തിനു സ്ഥിരതയില്ലാത്ത സാഹചര്യം ഇന്ന് രാഷ്ട്രീയത്തിൽ ഉണ്ട്. വികസനത്തിന്റെ കാര്യത്തിൽ പൊതുവായ സമവായമാണ് ഇന്നത്തെ ആവശ്യം. വികസന കാര്യത്തിൽ പൊതുവായ സമവായം ഉണ്ടായാൽ ജനങ്ങൾക്ക് ഉപകാരപ്പെടും. വികസനം കേരളത്തിൽ ഉണ്ടാകണമെങ്കിൽ മാറി മാറി വരുന്ന സർക്കാരുകളുടെ അഭിപ്രായത്തിനു സ്ഥിരതയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു . ഒരു ചാനലിന്റെ സംവാദത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാത 45 മീറ്ററായി വികസിപ്പിക്കാൻ തീരുമാനിച്ചതു യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. ഇടതുപക്ഷവും അനുകൂലിച്ചു. എന്നാൽ ഞാൻ പ്രതിപക്ഷ നേതാവായപ്പോൾ ഈ പദ്ധതിയെ എതിർക്കണമെന്നു ചില ഇടങ്ങളിൽനിന്നു സമ്മർദമുണ്ടായി. ഞാൻ തീരുമാനം മാറ്റാൻ തയാറായില്ല. ഭരണ പ്രതിപക്ഷങ്ങളുടെ നിലപാടു മാറ്റമാണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. ഉദ്യോഗസ്ഥരുടെ തെറ്റായ നിലപാടും പ്രശ്നമാണ്. കേരളത്തിൽ ഒരു പദ്ധതിപോലും ഏകജാലക സംവിധാനം വഴി നടപ്പിലാകുന്നില്ല. ഈ അവസ്ഥ മാറിയേ കഴിയൂ.
2001ലാണ് കോഴിക്കോട് ആശുപത്രി ആരംഭിച്ചത്. ഇതുവരെ ഒരു പ്രശ്നവും രാഷ്ട്രീയക്കാരിൽനിന്ന് ഉണ്ടായിട്ടില്ല. രാഷ്ട്രീയക്കാർ പിന്തുണ മാത്രമേ നൽകിയിട്ടുള്ളൂ. വികസനത്തിൽ മുന്നണികൾ ഒന്നിച്ചാൽ ജനങ്ങൾക്ക് ഏറെ സന്തോഷകരമാകും. സാമ്പത്തിക വികസനം വരാതെ സന്തോഷം ഉണ്ടാകില്ല. പിടിവലി കൂടിയാൽ വികസനം വരില്ല.