Tuesday, April 23, 2024
HomeNationalജിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തേക്ക് ഉന്നം വയ്ക്കുന്നു

ജിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തേക്ക് ഉന്നം വയ്ക്കുന്നു

ടെലികോം മേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ച ജിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തേക്കു ചുവടുവെയ്ക്കാനൊരുങ്ങുന്നു. ജിയോ മേധാവി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണ് ഈ പ്രൊജക്ടിന് നേതൃത്വം വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരുവിലോ, ഹൈദരാബാദിലോ കേന്ദ്രമാക്കിയായിരിക്കും ഈ ടീം പ്രവര്‍ത്തിക്കുക എന്നതാണ് റിപ്പോര്‍ട്ട്. ഇതിനോടകം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ചില പ്രമുഖരെ ജിയോ തങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.186 ദശലക്ഷം ഉപഭോക്താക്കളാണ് നിലവില്‍ ജിയോയ്ക്ക് ഉള്ളത്. ടെലികോം രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗമാണ് പ്രധാനമായും ഈ ടീം നടത്തുക എന്നാണ് സൂചന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments