എടിഎം തട്ടിപ്പ്; വീട്ടമ്മയ്ക്കു നഷ്ടമായത് ലക്ഷങ്ങൾ

atm

എടിഎം തട്ടിപ്പ്  നാല്‍പ്പതുകാരിയായ വീട്ടമ്മയ്ക്കു നഷ്ടമായത് ലക്ഷങ്ങൾ. എടിഎം ബ്ലോക്കായത് ശരിയാക്കാന്‍ എടിഎം വിവരം ചോദിച്ച്‌ വിളിച്ച വ്യക്തിക്ക് ഒടിപി നല്‍കിയതുമൂലം യുവതിയുടെ ലക്ഷങ്ങളാണ് നഷ്ടപ്പെട്ടത്. 28 തവണയാണ് ഒടിപി നല്‍കിയത്. തുടര്‍ന്ന് ഏഴ് ലക്ഷം രൂപയോളം യുവതിക്ക് നഷ്ടമായി. തന്‍സീന്‍ മുജ്ജാക്കര്‍ മൊഡാക്കാണ് വന്‍ തിട്ടിപ്പിന് ഇരയായത്. നവിമുംബൈ സ്വദേശിനിയാണിവര്‍. സാങ്കേതിക തകരാര്‍ മൂലം എടിഎം ബ്ലോക്കായെന്നും ഇത് ശരിയാക്കാന്‍ എടിഎം വിവരങ്ങള്‍ ആവശ്യമുണ്ടെന്നും പറഞ്ഞ് മെയ് 17-നാണ് വീട്ടമ്മയുടെ ഫോണിലേക്ക് വിളിവന്നത്. ബാങ്ക് ജീവനക്കാരനാണെന്നായിരുന്നു വ്യക്തി പരിചയപ്പെടുത്തിയത്. അതു കൊണ്ട് തന്നെ തന്‍സീന്‍ മടി കൂടാതെ ഒടിപി നമ്പര്‍ നല്‍കുകയായിരുന്നു. 7.20 ലക്ഷം രൂപയായിരുന്നു തന്‍സീനിന് മുംബൈയിലെ ബാങ്കില്‍ സമ്പാദ്യമായുണ്ടായിരുന്നത്. വിവിധ നമ്പറുകളിൽ നിന്ന് ഒരാഴ്ചക്കിടെ 28 പ്രാവശ്യമാണ് ഒടിപി നമ്പര്‍ ചോദിച്ച്‌ വിളി വന്നത്. പിന്നീടാണ് അക്കൗണ്ടടില്‍ നിന്ന് 6,98,973 രൂപ നഷ്ടപ്പെട്ടത് അവര്‍ അറിയുന്നത്. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരിയാണ്. മുംബൈ, നോയ്ഡ, ഗുരുഗ്രാം, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിന്നാണ് കാശ് നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.