സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കബളിപ്പിക്കപ്പെട്ടു;ഒരു ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പുകാർ കവർന്നു

hacker

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ എം ലോധ കബളിപ്പിക്കപ്പെട്ടു. മുൻ ചീഫ് ജസ്റ്റിസിൽ നിന്നും
കബളിപ്പിക്കപ്പെട്ടു ഒരു ലക്ഷം രൂപയാണ് കബളിപ്പിച്ചു കൈവശപ്പെടുത്തിയത്. ജസ്റ്റിസ് ലോധയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ജസ്റ്റിസ് ബി പി സിംഗിന്‍റെ ഇ-മെയിൽ ഹാക്ക് ചെയ്ത് വ്യാജ സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തിയത്. ഫോൺ വിളിച്ചാൽ കിട്ടില്ലെന്നും അടിയന്തരമായി ഒരു ലക്ഷം രൂപ വേണമെന്നുമായിരുന്നു സന്ദേശം. കഴിഞ്ഞ ഏപ്രിൽ മാസം 19നാണ് സന്ദേശം എത്തിയത്. രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ജസ്റ്റിസ് ബി പി സിംഗിന്‍റെ ബന്ധുവിന്‍റെ ചികിത്സാ സഹായത്തിന് എന്ന പേരിലായിരുന്നു തട്ടിപ്പുകാർ പണം ആവശ്യപ്പെട്ടത്.തട്ടിപ്പുകാർ ജസ്റ്റിസ് ബി പി സിംഗിന്‍റെ ഇ-മെയിലിൽ നിന്നും അയച്ച സന്ദേശത്തിൽ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് ജസ്റ്റിസ് ലോധ പണം അയച്ചുകൊടുക്കുകയായിരുന്നു. ഇ മെയിൽ കിട്ടിയ ഉടൻ തന്നെ 50,000 രൂപയും അതേ ദിവസം തന്നെ വൈകുന്നേരത്തോടെ വീണ്ടും 50,000 രൂപയും അയച്ചുകൊടുത്തു. തന്‍റെ ഇ-മെയിൽ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് കാട്ടി മെയ് 30ന് ജസ്റ്റിസ് ബി പി സിംങ്ങിന്‍റെ മറ്റൊരു സന്ദേശം വന്നപ്പോഴാണ് കബളിക്കപ്പെട്ട വിവരം ജസ്റ്റിസ് ലോധ അറിയുന്നത്. ഇരുവരുടെയും പരാതിയിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.