ഫാ. ജോസ് പരതോടത്തിന്റെ മകൻ ജോസഫ് ജേക്കബ് (23)

parathodathil

ബൈക്ക് അപകടത്തിൽ ഐത്തല സ്വദേശിയായ ജോസഫ് പരതോടത്തിൽ ജേക്കബ് (25) നിര്യാതനായി. അമ്മേരിക്കയിലെ ന്യൂയോർക് ലോങ്ങ് ഐലൻഡ് എക്സ്പ്രസ് വേയിൽ ജൂലൈ 3 ന് ഉണ്ടായ അപകടത്തിലാണ് ജോസഫ് പരതോടത്തിൽ ജേക്കബ് മരിച്ചത്. ന്യൂജേഴ്‌സി ക്ലിഫ്ടൺ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളി വികാരി ഫാ. ജോസ് പരതോടത്തിന്റെ മകനാണ് ജോസഫ് (ജോയി). മാതാവ് ജോളി തിരുവൻവണ്ടൂർ പുന്നാറ്റുശ്ശേരിൽ കുടുംബാംഗമാണ്.

ജോസഫ് ജേക്കബ് ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ ന്യൂയോർക് ലോങ്ങ് ഐലൻഡ് എക്സ്പ്രസ് വേയിലെ റോഡിന്റെ ഗാർഡ് റയിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച ജോയിക്ക് 2 സഹോദരിമാരും ഉണ്ട്.

മൃതദേഹം ജൂലൈ ആറാം തീയതി വെള്ളിയാഴ്ച്ച 5 മുതൽ 9 പി എം വരെ Moloney’s Holbrook Funeral Home ൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. ജൂലൈ 7 ശനിയാഴ്ച്ച 9 മുതൽ 11 എ എം. വരെയും Funeral Home ൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.

  സംസ്കാരം Lake Ronkonkoma Cemetery, Inc., 792 Hawkins Ave, Lake Grove, NY 11755, USA യിൽ നടത്തപ്പെടുന്നതാണ്.

For updates please visit this page.