‘പോലീസ് സ്റ്റേഷനിൽ സദ്യയുണ്ണുന്ന മുഖ്യമന്ത്രി’ മോര്‍ഫ് ചെയ്ത ചിത്രം;കേസെടുത്തു

pinarayi morph picture

മുഖ്യമന്ത്രി പിണറായി വിജയന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഡിജിപിയെ മുന്നില്‍ നിര്‍ത്തി മുഖ്യമന്ത്രി ഫയല്‍ ഒപ്പിടുന്ന ചിത്രം ഭക്ഷണം കഴിക്കുന്നതായി മോര്‍ഫ് ചെയ്ത സംഭവത്തിലാണ് കേസ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തശേഷം സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ കസേരയിലിരുന്ന് ജനറല്‍ ഡയറിയില്‍ ഉദ്ഘാടനം ചെയ്തതായി രേഖപ്പെടുത്തിയിരുന്നു. ഈ ചിത്രമാണ് മോര്‍ഫ് ചെയ്തത്.ചിത്രം കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ സംഗതി ശരിയാണെന്ന് തോന്നുമെങ്കിലും ചിത്രം കട്ട ഫേക്കാണ്. സൂക്ഷിച്ച് നോക്കിയാല്‍ അത് മനസിലാകും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും ഉന്നത പോലീസ് സംഘത്തേയും മുന്നില്‍ നിര്‍ത്തി സദ്യയുണ്ണുന്ന മുഖ്യമന്ത്രി എന്ന തരത്തിലാണ് ചിത്രം പ്രചരിപ്പിച്ചത്. ഭക്ഷണം കഴിക്കുന്ന ഇലയുടെ ഭാഗം മേശയ്ക്ക് പുറത്താണ്. ഒരേ ആംഗിളിലുളള രണ്ട് ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് ഫേക്ക് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫയല്‍ ഒപ്പിടുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണ് മോര്‍ഫ് ചെയ്യപ്പെട്ടത്. പിണറായി പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തശേഷം സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ കസേരയിലിരുന്ന് ജനറല്‍ ഡയറിയില്‍ ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി രേഖപ്പെടുത്തി. മുഖ്യമന്ത്രി ഡയറിയില്‍ എഴുതുന്നത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഉന്നത പൊലീസ് സംഘവും നോക്കി നിന്നു. ഈ ചിത്രമാണ് മോര്‍ഫ് ചെയ്യപ്പെട്ടത്. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക്കയായിരുന്നു. പിണറായി പൊലീസ് സ്വമേധയാണ് കേസെടുത്തത്. അല്‍പ്പം ഫോട്ടോ എഡിറ്റിംഗ് അറിയാവുന്ന ആര്‍ക്കും സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളെ മുഴുവന്‍ പറ്റിക്കാന്‍ കഴിയുമെന്ന വലിയ യാഥാര്‍ത്ഥ്യമാണ് ഈ സംഭവത്തിലൂടെ മനസിലാക്കേണ്ടത്. ഇപ്പോഴും നിങ്ങളുടെ വാട്ട്‌സാപ്പില്‍ അമ്പരപ്പിക്കുന്ന പല ചിത്രങ്ങളും വാര്‍ത്തകളും വന്നിട്ടുണ്ടാകും . അതിനു പിന്നിലെ സത്യമെന്തെന്ന് പോലും നോക്കാതെ ഷെയര്‍ ചെയ്യുന്നതിന് മുമ്പ് ഒരു നിമിഷം ചിന്തിക്കുക ആരുടെയോ തട്ടിപ്പിന് ഇരയാകുകയാണ് നിങ്ങള്‍.