ട്രെയിനില്‍ നിന്ന് ആലുവ പുഴയില്‍ വീണ നാടോടി പെണ്‍കുട്ടിയെ രക്ഷപെടുത്തി

train river girl

ട്രെയിനില്‍ നിന്ന് ആലുവ പുഴയില്‍ വീണ നാടോടി പെണ്‍കുട്ടിയെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് അത്ഭുതകരമായി രക്ഷപെടുത്തി. ആലുവ പുഴയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. രാവിലെ 9.30ഓടെ പെരിയാറിന് കുറുകെയുള്ള റെയില്‍വെ പാലത്തില്‍ വച്ചാണ് പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് വീണത്. പുഴയുടെ മധ്യഭാഗത്തു തുഴഞ്ഞ് നീങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പാലത്തിലൂടെ നടന്നു പോയവരാണ് ആദ്യം കണ്ടത്. ഉദ്ദേശം 20 മിനുറ്റോളം തുഴഞ്ഞ് നിന്ന പെണ്‍കുട്ടി നല്ല ഒഴുക്കുണ്ടായിരുന്നതിനാല്‍ മണപ്പുറം ഭാഗത്തേക്ക് ഒഴുകി നീങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും സാഹസികമായി വഞ്ചിയില്‍ പുഴയിലെത്തി വലിച്ച്‌ കയറ്റി. രാജസ്‌ഥാന്‍ സ്വദേശിനിയായ ഇവര്‍ റോഡ് സൈഡില്‍ കുട വില്‍ക്കുന്ന സംഘത്തില്‍പെട്ടയാളാണെന്ന് അറിയുന്നു. ഇതിനായി എറണാകുളത്ത് നിന്ന് അങ്കമാലിയിലേക്ക് പോകുമ്ബോഴാണ് അപകടത്തില്‍പെട്ടത്. ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. എറണാകുളം- ബിലാസ്പുര്‍ ട്രെയിന്‍ നിന്നാണ് വീണതെന്നാണ്​ സൂചന.