വാട്സാപ്പിലൂടെ വ്യാജ സന്ദേശങ്ങള്‍; നിയന്ത്രിക്കാന്‍ കർശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

whatsapp

വാട്സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാട്സാപ്പിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വ്യാജ സന്ദേശങ്ങള്‍ വലിയ അക്രമങ്ങളിലേക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. പ്രകോപനവും വിദ്വേശവും പടര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ തടയാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നാണ് ഇലക്‌ട്രോണിക് ഐ ടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാട്സാ‍പ്പിലൂടെയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച്‌ വര്‍ഗീയ കലാപങ്ങള്‍ക്ക് വരെ കാരണമാകുന്നു എന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അടുത്തിടെ വാട്ട്സാപ്പില്‍ പ്രചരിച്ച തെറ്റായ സന്ദേശത്തെ തുടര്‍ന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്നാരോപിച്ച്‌ രണ്ട് യുവാക്കളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്‌ കോലപ്പെടുത്തിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ വാട്സാപ്പിന് നിര്‍ദേശം നല്‍കിയത്.