Thursday, April 25, 2024
HomeNationalപുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെ രാഹുല്‍ സ്ഥാനത്തു തുടരുമെന്ന് സൂചന

പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെ രാഹുല്‍ സ്ഥാനത്തു തുടരുമെന്ന് സൂചന

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജി പാര്‍ട്ടി പ്രവര്‍ത്തക സമിതി സ്വീകരിക്കും വരെ അദ്ദേഹം സ്ഥാനത്ത് തുടരുമെന്ന് മുതിര്‍ന്ന പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു. അതേ സമയം, തീരുമാനം പുനപ്പരിശോധിക്കാന്‍ രാഹുല്‍ ഗാന്ധിക്കു മേല്‍ സമ്മര്‍ദ്ദം തുടരുമെന്ന് മുതിര്‍ന്ന നേതാവ് മോത്തിലാല്‍ വോറ പറഞ്ഞു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെ രാഹുല്‍ സ്ഥാനത്തു തുടരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. താന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചതായി തുറന്ന കത്തിലൂടെ രാഹുല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ റിപോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തില്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും ഉത്തരവാദിത്തമേല്‍ക്കുക എന്നത് പാര്‍ട്ടിയുടെ ഭാവിക്ക് പ്രധാനമാണെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ തന്റെ പ്രൊഫൈലില്‍ നിന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നത് അദ്ദേഹം നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തക സമിതി ചേരുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ഒരു വട്ടം കൂടി തങ്ങള്‍ അഭ്യര്‍ഥിക്കുമെന്ന് വോറ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments