Wednesday, April 24, 2024
HomeKeralaതിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന‌് കൈമാറുന്നതിൽ തീരുമാനം നീളും.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന‌് കൈമാറുന്നതിൽ തീരുമാനം നീളും.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന‌് കൈമാറുന്നതിൽ തീരുമാനം നീളും. അദാനിക്ക‌് കൈമാറുന്നതിൽ എതിർപ്പ‌് അറിയിച്ച‌് സംസ്ഥാന സർക്കാർ കത്ത‌് നൽകിയ സാഹചര്യത്തിലാണ‌് തീരുമാനം. മുഖ്യമന്ത്രിയുടെ കത്ത‌് ലഭിച്ചിട്ടുണ്ടെന്നും വൈകാതെ തീരുമാനമെടുക്കുമെന്നും ബുധനാഴ‌്ച രാജ്യസഭയിൽ വ്യോമയാന സഹമന്ത്രി ഹർദീപ‌് സിങ‌് പുരി പറഞ്ഞു. അഹമ്മദാബാദ‌്, ലഖ‌്നൗ, മംഗളൂരു വിമാനത്താവളങ്ങളുടെ നടത്തിപ്പ‌് ചുമതല ലേലത്തിൽ ഒന്നാമതെത്തിയ അദാനി ഗ്രൂപ്പിന‌് കൈമാറാൻ ബുധനാഴ‌്ചത്തെ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേലത്തിൽ സംസ്ഥാന സർക്കാരാണ‌് രണ്ടാമതെത്തിയത‌്. രാജ്യസഭയിൽ ബിനോയ‌് വിശ്വത്തിന്റെ ചോദ്യത്തിന‌് മറുപടിയായാണ‌് ഹർദീപ‌് സിങ‌് പുരി തീരുമാനം ഉടനില്ലെന്ന‌് സൂചിപ്പിച്ചത‌്.ആറ‌് വിമാനത്താവളങ്ങൾ പൊതു–-സ്വകാര്യ പങ്കാളിത്ത (പിപിപി) മാർഗത്തിലൂടെ വികസിപ്പിക്കാനെന്ന പേരിൽ സ്വകാര്യ ഗ്രൂപ്പുകൾക്ക് കൈമാറാൻ മോഡി സർക്കാർ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ആറ‌് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പാണ‌് ലേലത്തിൽ പിടിച്ചത‌്. മൂന്നെണ്ണത്തിന്റെ കാര്യത്തിലാണ‌് ബുധനാഴ‌്ച തീരുമാനമെടുത്തത‌്.

അഹമ്മദാബാദ്, ലഖ‌്നൗ, മംഗളൂരു നടത്തിപ്പ് ചുമതല അമ്പത‌് വർഷത്തേക്ക‌് പാട്ടത്തിന‌് നൽകാനാണ‌് മന്ത്രിസഭാ തീരുമാനം. നടപടിക്രമങ്ങൾ പൂർത്തിയായശേഷം തിരുവനന്തപുരം, ജയ‌്‌പൂർ, ഗുവാഹത്തി എന്നിവയുടെ തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. രാജ്യത്ത‌് നിലവിൽ ന്യൂഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളുരു വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യകമ്പനികൾക്കാണ്.ഡൽഹി, ഹൈദരാബാദ് നടത്തിപ്പ് ചുമതലയുള്ള ജിഎംആർ ഗ്രൂപ്പിനെ ഉൾപ്പെടെ മറികടന്നാണ് അദാനി നേടിയത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിൽ സംസ്ഥാന സർക്കാർ കടുത്ത എതിർപ്പാണ‌് ഉയർത്തിയിട്ടുള്ളത‌്. കൊച്ചി, കണ്ണൂർ വിമാനത്താവള നടത്തിപ്പിൽ പരിചയമുള്ള സംസ്ഥാന സർക്കാരിനെ പരിഗണിക്കാതിരുന്നത് ശരിയല്ലെന്ന‌് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ധരിപ്പിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments