Friday, March 29, 2024
HomeNationalവാടക ഗര്‍ഭധാരണത്തിന് കര്‍ശന നിയന്ത്രണം

വാടക ഗര്‍ഭധാരണത്തിന് കര്‍ശന നിയന്ത്രണം

വാടക ഗര്‍ഭധാരണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വാടക ഗര്‍ഭധാരണ (നിയന്ത്രണ) ബില്ലിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. വാണിജ്യ താല്‍പര്യങ്ങള്‍ക്കായി വാടക ഗര്‍ഭധാരണം നിരോധിക്കാനും വാടക ഗര്‍ഭധാരണം ആവശ്യമുള്ള ദമ്ബതികളുടെ അടുത്ത ബന്ധുക്കള്‍ക്കു മാത്രം അനുവാദം നല്‍കാനും ബില്‍ ശുപാര്‍ശ ചെയ്യുന്നു. ഈ രംഗത്തെ ചൂഷണവും കച്ചവടവും നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്‍. വാടക ഗര്‍ഭധാരണം നിയന്ത്രിക്കാന്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ ബോര്‍ഡുകള്‍ രൂപീകരിക്കാനും നിര്‍ദേശമുണ്ട്.

പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്……..

വാടക ഗര്‍ഭധാരണത്തിന് അവകാശം നിയമപരമായി വിവാഹിതരായ ഇന്ത്യന്‍ പൗരന്‍മാരായ ദമ്ബതികള്‍ക്കു മാത്രം.
വിവാഹിതരായി 5 വര്‍ഷത്തിനു ശേഷവും മക്കളില്ലാത്ത ദമ്ബതികള്‍ക്കു വാടക ഗര്‍ഭധാരണം ഉപയോഗിക്കാം. തങ്ങള്‍ക്കു കുട്ടികളുണ്ടാവില്ലെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
വാടക ഗര്‍ഭപാത്രത്തിന് അപേക്ഷിക്കുന്ന ദമ്ബതികളില്‍ ഭാര്യയുടെ പ്രായം 23-50 ആയിരിക്കണം. ഭര്‍ത്താവിന്റെ പ്രായം 26 – 55.
അടുത്ത ബന്ധുവായ സ്ത്രീക്കു മാത്രമേ ദമ്ബതികള്‍ക്കു ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കാനാവൂ. സ്ത്രീ വിവാഹിതയും ആരോഗ്യമുള്ള കുഞ്ഞിന്റെ അമ്മയും ആയിരിക്കണം.
ഒരു സ്ത്രീക്ക് ഒരു തവണ മാത്രമേ ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കാനാകൂ.
വിദേശ ഇന്ത്യക്കാര്‍, ഇന്ത്യന്‍ വംശജര്‍, വിദേശികള്‍ എന്നിവര്‍ വാടക ഗര്‍ഭധാരണം വഴി മാതാപിതാക്കളാകുന്നതിനു വിലക്ക്.
വാണിജ്യ താല്‍പര്യങ്ങള്‍ക്കായി വാടക ഗര്‍ഭധാരണം വാഗ്ദാനം ചെയ്യുന്ന അനധികൃത ക്ലിനിക്കുകള്‍ക്കു വിലക്ക്.
വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments