Tuesday, April 23, 2024
HomeKeralaജേക്കബ്ബ് തോമസ് ആര്‍.എസ്.എസ് വേദിയില്‍ അദ്ധ്യക്ഷനാവുന്നു

ജേക്കബ്ബ് തോമസ് ആര്‍.എസ്.എസ് വേദിയില്‍ അദ്ധ്യക്ഷനാവുന്നു

മുന്‍ വിജിലന്‍സ് ഡയറക്ടറും ഡി.ജി.പിയുമായിരുന്ന ജേക്കബ്ബ് തോമസ് ആര്‍.എസ്.എസ് വേദിയില്‍ അദ്ധ്യക്ഷനാവുന്നു. കൊച്ചി കാക്കനാടുവെച്ച് നടക്കുന്ന ശ്രീ ഗുരുപൂജ ഗുരു ദക്ഷിണ മഹോത്സവ ചടങ്ങിലാണ് ജേക്കബ് തോമസ് ഐ.പി.എസ് പങ്കെടുക്കുന്നത്. ജൂലൈ 18ന് വൈകിട്ട് മാവേലിപുരത്തെ എം.ആര്‍.എ ഹാളിലാണ് പരിപാടി നടക്കുന്നത്.

ആര്‍.എസ്.എസ് ഐ.ടി മിലാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആര്‍.എസ്.എസ് സംസ്ഥാന വിദ്യാര്‍ഥി കോര്‍ഡിനേറ്റര്‍ വല്‍സന്‍ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ജേക്കബ് തോമസ് അധ്യക്ഷനാവും. ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസുകാരുടെ സംഘടനയാണ് ആര്‍.എസ്.എസ് ഐ.ടി മിലാന്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments