Saturday, April 20, 2024
HomeKeralaമുഖ്യമന്ത്രിക്ക് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ;വിമര്‍ശിച്ച്‌ പ്രതിപക്ഷം

മുഖ്യമന്ത്രിക്ക് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ;വിമര്‍ശിച്ച്‌ പ്രതിപക്ഷം

യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിക്ക് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഒരുക്കിയതിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷം.

നിയമസഭയിലായിരുന്നു പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചത്. ഡി.ജി.പി സ്വകാര്യ സുരക്ഷ ഒരുക്കിയത് മുഖ്യമന്ത്രിയെ മണിയടിക്കാനാണെന്ന് പ്രതിപക്ഷം പരിഹസിച്ചു. സെഡ് കാറ്റഗറിക്ക് കീഴിലുള്ള വി.വി.ഐ.പികള്‍ക്ക് സുരക്ഷ ഒരുക്കുന്നത് സ്വാഭാവികമാണെന്നായിരിന്നു ഇതിനു ഭരണപക്ഷം മറുപടി നല്‍കിയത്. ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെയാണ് വാദപ്രതിവാദങ്ങള്‍ നടന്നത്.

മെയ് എട്ട് മുതല്‍ 19 വരെ മുഖ്യമന്ത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ സ്വകാര്യ ഏജന്‍സിയാണ് സുരക്ഷ ഒരുക്കിയത്. ഇതിന് ആവശ്യമായ പണം നല്‍കാന്‍ ഡി.ജി.പിയെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കുകയും ചെയ്തു. ഇതാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. ഇ.എം.എസ് മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാര്‍ക്ക് സ്വകാര്യ ഏജന്‍സികളുടെ സുരക്ഷ ഇല്ലായിരുന്നെന്ന് പി.ടി.തോമസ് പറഞ്ഞു. സുരക്ഷയെ ന്യായീകരിച്ച്‌ ഇ.പി.ജയരാജനും,സുരേഷ് കുറുപ്പും രംഗത്ത് വന്നു. ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെയാണ് വാദപ്രതിവാദങ്ങള്‍ നടന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments